Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Discussions

Kasaragod

ആ​കാ​ശ​പാ​ത​യു​ടെ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളൊ​ഴി​വാ​ക്കാ​ൻ ച​ർ​ച്ച ന​ട​ത്തു​ം: പി.​കെ. കൃ​ഷ്ണ​ദാ​സ്

നീ​ലേ​ശ്വ​രം: മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ തൂ​ണു​ക​ൾ​ക്കു മു​ക​ളി​ലു​ള്ള ആ​കാ​ശ​പാ​ത പ​ണി​യു​ന്ന കാ​ര്യ​ത്തി​ൽ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് കേ​ര​ള​ത്തി​ലെ കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യെ​ത്തി​യ ബി​ജെ​പി നേ​താ​വ് പി.​കെ. കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു. നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ജ​ന​കീ​യ ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്കു ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

ദേ​ശീ​യ​പാ​ത​യി​ൽ നി​ന്ന് രാ​ജാ റോ​ഡി​ലേ​ക്ക് ഏ​ഴു​മീ​റ്റ​ർ വീ​തി​യി​ലു​ള്ള അ​ടി​പ്പാ​ത 15 മീ​റ്റ​ർ വീ​തി​യി​ലും നാ​ലു മീ​റ്റ​ർ ഉ​യ​ര​ത്തി​ലും പു​ന​ർ​നി​ർ​മി​ക്കു​ക, കോ​ട്ട​പ്പു​റം ജം​ഗ്ഷ​നി​ൽ ഇ​തേ വ​ലി​പ്പ​ത്തി​ലു​ള്ള അ​ടി​പ്പാ​ത​യും ക​രു​വാ​ച്ചേ​രി​യി​ൽ മേ​ൽ​ന​ട​പ്പാ​ത​യും നെ​ടു​ങ്ക​ണ്ട​യി​ലെ സ​ർ​വീ​സ് റോ​ഡി​ൽ നി​ന്ന് ക​ച്ചേ​രി​ക്ക​ട​വ് പാ​ലം അ​പ്രോ​ച്ച് റോ​ഡി​ലേ​ക്ക് എ​ക്സി​റ്റും എ​ൻ​ട്രി​യും അ​നു​വ​ദി​ക്കു​ക എ​ന്നീ കാ​ര്യ​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ ധാ​ര​ണ​യാ​യി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി, സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ കെ. ​സ​തീ​ശ​ൻ, കൗ​ൺ​സി​ല​ർ പി.​വി. സ​തീ​ശ​ൻ, സേ​തു ബ​ങ്ക​ളം, സു​രേ​ഷ് മ​ടി​ക്കൈ, കെ.​പി. ന​സീ​ർ, രാ​ജീ​വ​ൻ, സാ​ഗ​ർ ചാ​ത്ത​മ​ത്ത്, കൈ​പ്ര​ത്ത് കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ, സു​രേ​ഷ് പു​തി​യേ​ട​ത്ത് എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തോ​ട് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

അ​തേ​സ​മ​യം അ​വി​ട​വി​ടെ അ​ടി​പ്പാ​ത​ക​ൾ നി​ർ​മി​ച്ച​തു​കൊ​ണ്ട് പ്ര​യോ​ജ​ന​മി​ല്ലെ​ന്നും ജ​ന​ങ്ങ​ളു​ടെ സ്വ​ത​ന്ത്ര​മാ​യ സ​ഞ്ചാ​ര​ത്തി​നും ന​ഗ​ര​ത്തി​ന്‍റെ ഭാ​വി വി​ക​സ​ന​ത്തി​നും തൂ​ണു​ക​ൾ​ക്കു മു​ക​ളി​ലു​ള്ള ആ​കാ​ശ​പാ​ത ത​ന്നെ വേ​ണ​മെ​ന്നും മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ സ​മ​രം ന​ട​ത്തു​ന്ന ജ​ന​കീ​യ സ​മ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പി.​കെ. കൃ​ഷ്ണ​ദാ​സി​നെ അ​റി​യി​ച്ചു. ഈ ​പ്ര​ദേ​ശ​ത്ത് മ​ണ്ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 30 മീ​റ്റ​ർ മാ​ത്രം താ​ഴ്ച​യി​ൽ ക​ളി​മ​ണ്ണ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ മ​ണ്ണി​ട്ടു​യ​ർ​ത്തി​യ പാ​ത​യ്ക്ക് ബ​ല​ക്ഷ​യ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Latest News

Corehub Up